Syro Malabar Nasrani -New Zealand ܣܝܼܪܘܿ ܡܲܠܲܒܵܪ ܢܝܘܼ ܨܝܼܠܲܢܕ

Syro Malabar Nasrani -New Zealand ܣܝܼܪܘܿ ܡܲܠܲܒܵܪ ܢܝܘܼ ܨܝܼܠܲܢܕ Syro Malabar Nasrani, New Zealand

Syro Malabar Eparchy of Melbourne Unofficial page

📜 *Language Week 2025* 📜Theme for Nov 2025 - Nov 2026: *East Syriac Calligraphy: The Living Art of Faith and Identity*We...
05/09/2025

📜 *Language Week 2025* 📜

Theme for Nov 2025 - Nov 2026: *East Syriac Calligraphy: The Living Art of Faith and Identity*

We are delighted to announce East Syriac Language Week, to be held from November 9–15, 2025, with East Syriac Language Day celebrated on November 15.

This year’s theme highlights the beauty of East Syriac calligraphy as a sacred art form — a living expression of faith, heritage, and identity. Join us in honoring the language, script, and traditions that continue to inspire and connect generations.

✨ Let us celebrate our roots, strengthen our identity, and pass on this treasured heritage to the future.

Happy Feast of Throne of Mar Thoma Sleeha
15/06/2025

Happy Feast of Throne of Mar Thoma Sleeha

മെൽബൺ സിറോ മലബാർ രൂപതയുടെ വികാരി ജനറാൾ എറണാകുളം രൂപതാംഗമായിരുന്ന ഫാ ഫ്രാൻസിസ് കോലഞ്ചേരി ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റ് എറ...
09/05/2025

മെൽബൺ സിറോ മലബാർ രൂപതയുടെ വികാരി ജനറാൾ എറണാകുളം രൂപതാംഗമായിരുന്ന ഫാ ഫ്രാൻസിസ് കോലഞ്ചേരി ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റ് എറണാകുളത്തെ തല മൂത്ത വിമതനും , സഭയോടൊപ്പം നിൽക്കുന്ന മെത്രാൻമാരെയും വൈദികരെയും പരസ്യമായി അസഭ്യം പറയുന്നവനുമായ റിജു കാഞ്ഞൂക്കാരന്റെ പോസ്റ്റാണ് . എങ്ങനെയാണ് വിമതർ മെൽബണിൽ തഴച്ചു വളരുന്നതെന്നും സഭയുടെ പാരമ്പര്യ സ്നേഹികളെ കേൾക്കാൻ കൂടെ ചെവികൊടുക്കാത്ത നേതൃത്വത്തിന്റെ നിലപാടുകളും അങ്ങനെ മറ നീക്കി പുറത്തു വന്നു കൊണ്ടിരിക്കുന്നു !

ഓശാനയെ ഹോസാന ആക്കുന്നവരും ഓശാന ഞായറിന്റെ അഥവാ ഓശാനപ്പെരുന്നാളിനെ പാം സണ്ഡേ ആക്കുന്നവരും കൂടിവരുന്നു. പൗരസ്ത്യ സുറിയാനീ പ...
13/04/2025

ഓശാനയെ ഹോസാന ആക്കുന്നവരും ഓശാന ഞായറിന്റെ അഥവാ ഓശാനപ്പെരുന്നാളിനെ പാം സണ്ഡേ ആക്കുന്നവരും കൂടിവരുന്നു.

പൗരസ്ത്യ സുറിയാനീ പാരമ്പര്യത്തിൽ ഹോശാന അല്ല ഓശാനയാണ്. ഹോശാന എന്നത് ഓശാനയുടെ ഇംഗ്ലീഷ് അല്ല. ഓശാന ഹോസാനയുടെ മലയാളവും അല്ല. ഓശാന എന്നത് അറമായ സുറിയാനി പൗരസ്ത്യ സുറിയാനി ഉച്ചാരണവും ഹോസാന എന്നത് ഗ്രീക്ക് - ലത്തീൻ ഉച്ചാരണവും ആണ്. അതിന്റെ ഉറവിടം ഹീബ്രുവാണ്. അതായത് മലയാളത്തിനു ഓശാന എന്നത് ഒരു വിദേശ പദം ആണെങ്കിൽ ഇംഗ്ലീഷിനു ഹോസാനയും ഒരു വിദേശ പദമാണ്. അതുകൊണ്ട് സീറോ മലബാറുകാർ ഇംഗ്ലീഷിലും മലയാളത്തിലും മറ്റേതു ഭാഷയിൽ ആണെങ്കിലും ഓശാന എന്ന പൗരസ്ത്യ സുറിയാനി ഉച്ചാരണം പിന്തുടരുന്നതാണ് ഉചിതം.

പാം സൺഡേ - പനമരങ്ങൾ ധാരാളമുള്ള ഏതെങ്കിലും പ്രദേശത്തെ ക്രിസ്ത്യൻ സമൂഹത്തിന്റെ ആഘോഷത്തിൽ നിന്നാവും ഇംഗ്ലീഷിൽ പാം സണ്ഡേ എന്ന വാക്ക് ഉണ്ടാവുന്നത്. സീറോ മലബാറിൽ പന അല്ലല്ലോ ഉപയോഗിക്കുക. പാം സണ്ഡേ എന്നു പറയുമ്പോൾ ആഘോഷത്തിന്റെ പുറം കാഴ്ചകളുമായി ബന്ധപ്പെടുത്തി ഉള്ള പേര്. ക്രിസ്തുമസ്സിനു പകരം കേക്ക് ഡേ എന്നു പറഞ്ഞാൽ എന്താവും. പെസഹാ വ്യാഴത്തിനു ബ്രെഡ് തേസ്ഡേ എന്നു പറഞ്ഞാലോ?? മാർ തോമാ നസ്രാണികളുടെ ആഘോഷങ്ങൾക്ക് പൊതുവെ അതിന്റെ ലിറ്റർജിക്കൽ സെൻസും ബിബ്ലിക്കൻ പശ്ചാത്തലവും അനുസരിച്ചുള്ള പേരുകളാണ് ഉള്ളത് ഇംഗ്ലീഷ് സ്വാധീനം മാറ്റി നിറുത്തിയാൽ. ഓശാന എന്നത് ഈശോയുടെ സമയത്തും അതിനു മുൻപും യഹൂദർ ഉപയോഗിച്ച ഒരു വിജയാഹ്ലാദ പദമാണ്. ഞങ്ങളെ രക്ഷിക്കണമേ എന്നാണ് ഇതിന്റെ അർത്ഥം. രാജ്യത്തെ - പ്രജകളെ രക്ഷിക്കുന്ന രാജാവിനെ സൈന്യാധിപനെ സ്വീകരിക്കുമ്പോൾ ഉപയോഗിക്കുന്ന പദം. അത് ഒരു അപേക്ഷയല്ല, വിജയാഹ്ലാദമാണ്. ഇംഗ്ലീഷിലും ഓശാന സണ്ഡേ എന്നു പറയാൻ നാം പഠിക്കേണ്ടിയിരിക്കുന്നു.

27/02/2025

*അന്നീദേ തിരുനാൾ*
(സിറോ മലബാർ സഭയിൽ സകല മരിച്ചവരുടെയും ഓർമ്മ)

ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്‌ച (2025 ഫെബ്രുവരി 28-ാം തീയതി)

*അന്നീദേ തിരുനാൾ (സകല മരിച്ചവരുടെയും ഓർമ്മ)*നമ്മുടെ സഭയുടെ ആരാധനക്രമപ്രകാരം 2025 ഫെബ്രുവരി 28-ാം തീയതി വെള്ളിയാഴ്ച്‌ച സക...
22/02/2025

*അന്നീദേ തിരുനാൾ (സകല മരിച്ചവരുടെയും ഓർമ്മ)*

നമ്മുടെ സഭയുടെ ആരാധനക്രമപ്രകാരം 2025 ഫെബ്രുവരി 28-ാം തീയതി വെള്ളിയാഴ്ച്‌ച സകല മരിച്ചവരുടെയും ഓർമ്മയാചരിക്കുന്ന ദിവസമാണ്. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്‌ചയാണ് ഈ അനുസ്‌മരണം നടത്തുന്നത്. പൗരസ്‌ത്യസുറിയാനി പാരമ്പര്യത്തിൽ ഇതിനെ അന്നീദേ തിരുനാൾ എന്നു വിളിക്കുന്നു. അന്നീദ എന്ന വാക്കിന്റെ അർത്ഥം വേർപാട് അല്ലെങ്കിൽ അസാന്നിദ്ധ്യം എന്നാണ്. നമ്മുടെ കർത്താവായ ഈശോമിശിഹായിലുള്ള വിശ്വാസത്തിൽ ജീവിച്ച് മരണം വഴി ഈ ലോകത്തിൽ നിന്നും വേർപെട്ടുപോയ നമ്മുടെ പൂർവ്വികരും സഹോദരങ്ങളുമായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുവാൻ നമ്മെ ഓർമ്മപ്പെടുത്തുന്ന ദിവസമാണിത്. പൗരസ്ത്യ സുറിയാനി സഭയുടെ പാരമ്പര്യത്തിൽ ദനഹാക്കാലത്തെ വെള്ളിയാഴ്ചകളിൽ ഈശോയെ നമുക്ക് കാണിച്ചുതന്ന പിതാക്കന്മാരെ അനുസ്മരിച്ച ശേഷം, അവസാന വെള്ളിയാഴ്ച്ച നമ്മുടെ പ്രിയപ്പെട്ടവരായ സകല മരിച്ച വിശ്വാസികളുടെയും ഓർമ്മ നാം ആചരിക്കുന്നു.
ഈശോയെ നമുക്ക് കാണിച്ചുതന്നവരിൽ നമ്മോട് ഏറ്റവും അടുത്ത് നിൽക്കുന്നവർ നമ്മുടെ പൂർവ്വികർ തന്നെ......
നമുക്ക് ജന്മം നൽകി, ഈശോയെ നമുക്ക് കാണിച്ചുതന്ന്, മ്ശീഹാമാർഗത്തിൽ നമ്മെ വളർത്തിയ നമ്മുടെ പ്രിയപ്പെട്ടവരെ ഓർമ്മിക്കുന്ന സുദിനം.
അവരുടെ ജീവിതം നമുക്ക് മാതൃകയാണ്. മാർത്തോമ്മാ ശ്ലീഹായിൽനിന്നും കൈമാറിക്കിട്ടിയ അമൂല്യ നിധിയായ നമ്മുടെ ശ്ലൈഹികവിശ്വാസം കൈമോശം വരുത്താതെ നമുക്ക് പകർന്നു നൽകിയ നമ്മുടെ പ്രിയപ്പെട്ടവരെ നമുക്ക് നന്ദിയോടെ ഓർക്കാം, അവർക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.....
അവരെപ്രതി നമുക്ക് ആലാഹായ്ക്ക് കൃതജ്ഞത അർപ്പിക്കാം......
നാം ഇന്നും വിശ്വാസികൾ ആയിരിക്കുന്നതിന് കാരണക്കാർ അവരാണ്; അവരുടെ വിശ്വാസ ജീവിതമാണ് നമ്മുടെ മാർഗ്ഗദീപം. അതുപോലെ ഈശോയുടെ പീഡാസഹന മരണങ്ങളെ അനുസ്‌മരിക്കുന്ന സൗമാ റമ്പാക്ക് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചത്തെ ഈ അനുസ്‌മരണം നോമ്പിന്റെ പ്രാർത്ഥനകളും പരിത്യാഗ പ്രവൃത്തികളും മൃതരായവർക്കുവേണ്ടികൂടെ സമർപ്പിക്കണമെന്നും നമ്മെ ഓർമിപ്പിക്കുന്നു. ലത്തീൻ (റോമൻ) സഭയിൽ സകല മരിച്ചവരുടെയും ഓർമ്മ ആചരിക്കുന്നതു നവംബർ 2 ആണ്. ഫെബ്രുവരി 28-ാം തീയതി വെള്ളിയാഴ്‌ച നമ്മുടെ രഎല്ലാ പള്ളികളിലും അന്നീദേ തിരുനാൾ ആചരിക്കേണ്ടതാണ്. അന്നേദിവസം പള്ളിയിൽ പരിശുദ്ധ കുർബാനയും തുടർന്ന് സെമിത്തേരി സന്ദർശിച്ച് പ്രാർത്ഥനാ ശുശ്രൂഷകളും നടത്തേണ്ടതാണ്.

*Syro Malabar Liturgy*

1959ൽ റോമിൽനിന്ന് നൽകപ്പെട്ട ഓർദോയിൽ  പൈനയുടെ പുറകിൽ  ഉയർത്തെഴുന്നേറ്റ ഈശോയുടെ പ്രതീകമായ മാർത്തോമാ സ്ലീവ   ഉണ്ടായിരിക്കണ...
12/02/2025

1959ൽ റോമിൽനിന്ന് നൽകപ്പെട്ട ഓർദോയിൽ പൈനയുടെ പുറകിൽ ഉയർത്തെഴുന്നേറ്റ ഈശോയുടെ പ്രതീകമായ മാർത്തോമാ സ്ലീവ ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.

റോമിൽനിന്ന് നൽകപ്പെട്ട ഓർദോയിൽ പൈനയുടെ പുറകിൽ ഉയർത്തെഴുന്നേറ്റ ഈശോയുടെ പ്രതീകമായ സ്ലീവാ ഉണ്ടായിരിക്കണമെന്ന് കൃത്യമായി നിഷ്കർഷിച്ചിട്ടുണ്ട്. Y കാപ്പ ധരിക്കുന്ന പാതിരിമാരുടെ പ്രവൃത്തികൾ ശ്രദ്ധിക്കുക. വിമത പാതിരിമാർ Y കാപ്പക്കാർ ആണ്. അത് പോലെ കൊടും ക്രിമിനലായ റോബിൻ വടക്കുംചേരിയെ പോലെയുള്ളവർ Y കാപ്പയുടെ പ്രചാരകർ ആയിരുന്നുവെന്നത് ശ്രദ്ധിക്കുക.

അണിയുന്ന തിരുവസ്ത്രം മുതൽ അർപ്പിക്കുന്ന കുർബാന വരെ ഇക്കൂട്ടർ തോന്ന്യാസത്തിൻ്റെ ഇടങ്ങൾ ആക്കി മാറ്റുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

🔴സിറോ മലബാർ സഭയുടെ ലിറ്റർജിക്കൽ കമ്മീഷൻ സെക്രട്ടറി ആയ ദൈവശാസ്ത്ര പണ്ഡിതൻ പോളി മണിയാട്ട് അച്ചന്റെ വിശദീകരണം കേൾക്കാം.
https://www.facebook.com/share/v/1Bm8qVaBJd/

പുരോഹിതൻ പുറമെ ധരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തിരുവസ്ത്രം ആണ് ആണ് പൈന അഥവാ കാപ്പ. സുറിയാനിയിൽ പൈന എന്നും ലത്തീനിൽ കാപ്പ എന്നും ഈ പുറം വസ്ത്രത്തിനു പറയപ്പെടുന്നു. നീതിയുടെ വസ്ത്രം എന്നാണ് പൈന അറിയപ്പെടുന്നത്. അതായത് പുരോഹിതൻ നീതിയെ അണിയുന്നു. പൈന ധരിപ്പിക്കുമ്പോൾ മെത്രാൻ ഇങ്ങനെ പ്രാർത്ഥിക്കുന്നു: "നിന്റെ ജീവിതകാലം മുഴുവൻ നൈർമല്യത്തോടും വെണ്മയോടും വിശുദ്ധിയോടും കൂടെ തന്നെ പ്രീതിപ്പെടുത്താൻ നമ്മുടെ കർത്താവായ ദൈവം നീതിയുടെ വസ്ത്രം എന്നേക്കും നിന്നെ ധരിപ്പിക്കട്ടെ. "

പൈനയുടെ വലിപ്പകൂടുതൽ സൂചിപ്പിക്കുന്നത് പുരോഹിത ശ്രുശൂഷയുടെ അപരിമേയത, മനുഷ്യ ശക്തിക്കതീതമായ ദൈവിക ശ്രുശൂഷ തുടങ്ങിയവ ആണ് . പൈനയുടെ വർണ്ണ ഭംഗിയും വെടിപ്പും സ്വർഗ്ഗീയ മഹത്വത്തെയും ദൈവിക പരിശുദ്ധിയേയും സൂചിപ്പിക്കുന്നു.

വൈദീകൻ, സീറോ മലബാർ സഭയുടെ കുബാനയിൽ ഉപയോഗിക്കേണ്ട കാപ്പയിൽ മാർത്തോമാ സ്ലീവാ ഉണ്ടായിരിക്കണം എന്നത് റോമിൽ നിന്നും നൽകപ്പെട്ട നിർദ്ദേശമാണ്. ഈ നിർദ്ദേശം പാലിക്കാത്ത പക്ഷം വിശ്വാസികൾക്ക് അത് ചോദ്യം ചെയ്യാവുന്നതുമാണ്.

*മണവാള സ്ലീവാ* സീറോ മലബാർ സഭയിൽ വിവാഹാ അവസരത്തിൽ വരൻ കഴുത്തിൽ അണിയുന്ന വലിയ സ്ലീവാ മാലയാണ് മണവാള സ്ലീവാ. വിവാഹ തലേന്നത്ത...
28/01/2025

*മണവാള സ്ലീവാ*

സീറോ മലബാർ സഭയിൽ വിവാഹാ അവസരത്തിൽ വരൻ കഴുത്തിൽ അണിയുന്ന വലിയ സ്ലീവാ മാലയാണ് മണവാള സ്ലീവാ. വിവാഹ തലേന്നത്തെ മധുരം വെപ്പിനോട് ചേർന്ന് അമ്മാവന്മാർ മൂന്ന് തവണ അനുവാദം ചോദിച്ചാണ് വരനെ മണവാള സ്ലീവ ധരിപ്പിക്കുന്നത്. വരന്റെ അമ്മയുടെ കൂട്ടരുടെ അവകാശമാണ് വരൻ ധരിക്കുന്ന മണവാള സ്ലീവാ സമ്മാനിക്കുക എന്നുള്ളത്. മണവാള സ്ലീവ ധരിക്കുന്നതിലൂടെ പൗലോസ് ശ്ലീഹായുടെ ഈ വാക്കുകൾ സഭ ഓർമിപ്പിക്കുന്നു "ഭര്‍ത്താക്കന്‍മാരേ, മിശിഹാ സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്‌ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്‌തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം. - എഫേസോസ്‌ 5 : 25".

വരനെ മണവാള സ്ലീവാ അമ്മാവന്മാർ ധരിപ്പിച്ചതിനു ശേഷം അപ്പന്റെ അനുഗ്രഹത്തിനായി മുട്ടുകുത്തുന്നു. തുടർന്ന് അപ്പൻ ഇങ്ങനെ ആശീർവദിക്കുന്നു "നമ്മുടെ പൂർവപിതാവായ അവറാഹം ഇസഹാക്കിനും ഇസഹാക്ക് യാക്കോവിനും യാക്കോവ് 12 മക്കൾക്കും അതുവഴി എന്റെ പൂർവികർക്കും അവരിലൂടെ എനിക്കും ലഭിച്ച അനുഗ്രഹം ഇതാ നിനക്ക് ഞാൻ നൽകുന്നു."
സീറോ മലബാർ സഭയിൽ നിന്ന് മണവാള സ്ലീവ അപ്രത്യക്ഷം ആകാൻ തുടങ്ങിയിട്ട് അധികം നാൾ ആയിട്ടില്ല. കാരണം പാലാ രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ ആത്മകഥയിൽ തൻറെ ജ്വേഷ്ഠ സഹോദരന്റെ വിവാഹത്തിന് സുറിയാനി കത്തോലിക്കരുടെ പതിവ് അനുസരിച്ച് "മെത്രാൻ കുരിശ്" (മണവാള സ്ലീവ) ധരിച്ച് പള്ളിയിൽ പോയതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. സീറോ മലബാർ സഭയിലെ വരന്റെ വിവാഹ വസ്ത്രത്തിന് അഭിവാജ്യ ഘടകമാണ് മണവാള സ്ലീവ. അത് സീറോ മലബാർ സഭാ അംഗങ്ങളുടെ വ്യക്തിത്വം ചൂണ്ടിക്കാണിക്കുകയും വിവാഹത്തിൻറെ വലിയ ദൈവശാസ്ത്രം ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

Referance:

1) 'The marriage customs of the St. Thomas Christians of Malabar', Madras, PJ Thomas; 1936,Page : 11.
2) നിന്റെ വഴികൾ എത്ര സുന്ദരം, Auto biography of Mar Sebastian Vayalil, page 75
3) 93 വയസുള്ള ചമ്പക്കുളം ഇടവകയിൽ പെട്ട ഒരു വ്യക്തി തന്റ ചെറുപ്പത്തിൽ കണ്ട ദൃസാക്ഷി വിവരണം.
4) Thekkumbhagarum Vadakkumbhagarum ; Joseph Koormankan. Publication date: 1944-07-04

04/01/2025

ദനഹാ തിരുനാളിനോട് അനുബന്ധിച്ച് ജനുവരി 5 വൈകുന്നെരം വീടുകളിൽ രാക്കുളി/പിണ്ടികുത്തി ആചരിക്കുവാൻ ശ്രദ്ധിക്കുമല്ലോ.

"കർത്താവേ, നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്കു നല്കിയിരിക്കുന്നത്. നിന്റെ ദൈവികജീവനിൽ...
01/01/2025

"കർത്താവേ, നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്കു നല്കിയിരിക്കുന്നത്. നിന്റെ ദൈവികജീവനിൽ ഞങ്ങളെ പങ്കുകാരാക്കാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധഃപതിച്ചുപോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു.പാപികളായ ഞങ്ങളെ, കടങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു. ഞങ്ങളുടെ ബുദ്ധിക്കു പ്രകാശം നല്കി. ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്ത്വമണിയിക്കുകയും ചെയ്തു."

BC ⚡ AD

മ്ശീഹാവർഷം 2025 | AD 2025

ചരിത്രത്തെ രണ്ടായി വിഭജിച്ച ഈശോയുടെ മനുഷ്യാവതാര സംഭവത്തിന് 2025 വർഷം.

ഏവർക്കും പുതുവത്സരാശംസകൾ.

Address

Dressmart
Auckland
1051

Alerts

Be the first to know and let us send you an email when Syro Malabar Nasrani -New Zealand ܣܝܼܪܘܿ ܡܲܠܲܒܵܪ ܢܝܘܼ ܨܝܼܠܲܢܕ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share