Vaikom The Heaven

Vaikom The Heaven Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vaikom The Heaven, Vaiokm, Vaikom.

10/01/2026
10/01/2026
11/12/2025

ഇലക്ഷൻ ടൈം വൈക്കം നഗരസഭ ആര് ഭരിക്കും
LDF
UDF
NDA

ഏതൊക്കെ വാർഡിൽ ആരൊക്കെ ജയിക്കും കമന്റ്‌ ചെയ്യൂ..

11/12/2025

*🛕🚦വൈക്കത്തഷ്ടമി: ഡിസംബർ 12 വരെ വൈക്കത്ത് പാർക്കിങ്, ഗതാഗത നിയന്ത്രണം*

വൈക്കം ∙ മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി അഷ്ടമി ദിനമായ 12 വരെ വൈക്കത്ത് പാർക്കിങ്, ഗതാഗതം എന്നിവയിൽ നിയന്ത്രണം ഏർപ്പെടുത്തി.

∙ ആലപ്പുഴ, ചേർത്തല, വെച്ചൂർ ഭാഗങ്ങളിൽനിന്ന് എറണാകുളം-തലയോലപ്പറമ്പ് ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ചേരുംചുവട് പാലം കടന്ന കവരപ്പാടി വഴി മുരിയൻകുളങ്ങര പുളിഞ്ചുവട് വഴി പോകണം.

∙ ലിങ്ക് റോഡിൽ വടക്കുനിന്നു തെക്കോട്ട് വൺവേ ആയിരിക്കും.

∙ പുളിഞ്ചുവട്ടിൽനിന്നു ചേരുംചുവട് ഭാഗത്തേക്കു വൺവേ ആയിരിക്കും. തലയോലപ്പറമ്പ്-വൈക്കം റോഡിൽനിന്നു പുളിഞ്ചുവട് മുരിയൻകുളങ്ങര-കവരപ്പാടി-ചേരുംചുവട് ഭാഗത്തേക്കു വാഹനങ്ങൾക്കു പ്രവേശനം ഇല്ല.

∙ വെച്ചൂർ ഭാഗത്തുനിന്ന് അഷ്ടമി ഉത്സവത്തിനായി വരുന്ന കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വൈക്കം ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്. വൈക്കം പള്ളി ഗ്രൗണ്ട് എന്നിവ ഉപയോഗിക്കണം.

∙ വെച്ചൂർ ഭാഗത്തുനിന്നു വരുന്ന സർവീസ് ബസുകൾ ചേരുംചുവട് പാലം കടന്ന് കവരപ്പാടി വഴി മുരിയൻകുളങ്ങരയിൽ എത്തി ആളുകളെ ഇറക്കി സ്വകാര്യ ബസുകൾ ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനടയിൽ പാർക്ക് ചെയ്യണം. കെഎസ്ആർടിസി ബസുകൾ പുളിഞ്ചുവട്- വലിയ കവല വഴി കെഎസ്ആർടിസി സ്റ്റാൻഡിലേക്കു പോകണം.
∙ വൈക്കം ഭാഗത്തുനിന്നു വെച്ചൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് ബസുകൾ വലിയകവല, ലിങ്ക് റോഡു വഴി ദളവാക്കുളം തെക്കേനട വന്ന് തോട്ടുവക്കം പാലം -മൂത്തേടത്തുകാവ് കൊതവറ വഴി വെച്ചൂർക്ക് പോകണം

∙ ടിവിപുരത്തുനിന്നു വരുന്ന സർവീസ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പടിഞ്ഞാറേ പാലം കയറുന്നതിന് മുൻപ് വലത്തോട്ടു തിരിഞ്ഞ് ചേരുംചുവട് പാലം കടന്ന് കവരപ്പാടി, മുരിയൻകുളങ്ങര വഴി ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്ത് പാർക്ക് ചെയ്യണം. ടി.വി പുരം ഭാഗത്തേക്ക് പോകുന്ന സർവീസ് ബസുകൾ ചാലപ്പറമ്പ് വലിയകവല, ലിങ്ക് റോഡ് വഴി ദളവാക്കുളം, തെക്കേനട-തോട്ടുവക്കം വഴി ടിവിപുരം ഭാഗത്തേക്ക് പോകണം.

∙ കോട്ടയം- എറണാകുളം ഭാഗങ്ങളിൽനിന്ന് വൈക്കത്തേക്ക് വരുന്ന ബസുകൾ വലിയകവല, കൊച്ചുകവല വഴി അതതു സ്റ്റാൻഡുകളിൽ എത്തി അതേ റൂട്ടിൽത്തന്നെ തിരികെപ്പോകണം.

വാഴമന-ആറാട്ടുകുളങ്ങര ഭാഗത്തുനിന്നു വരുന്ന എല്ലാ വാഹനങ്ങളും മുരിയൻകുളങ്ങരയിൽനിന്നു വലത്തേക്കു തിരിഞ്ഞ് പുളിഞ്ചുവട് വഴി പോകണം.

∙ 12 വരെ വൈക്കം-എറണാകുളം റൂട്ടിൽ വൈപ്പിൻപടി മുതൽ വലിയകവല വരെയും വൈക്കം- കോട്ടയം റൂട്ടിൽ ചാലപ്പറമ്പ് മുതൽ വലിയകവല വരെയും നഗര പ്രദേശത്തെ മറ്റ് റോഡിന്റെയും ഇരുവശങ്ങളിലും പാർക്കിങ് നിരോധിച്ചു. പാർക്കിങ്ങിനായി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.

∙ കാലാക്കൽ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.

∙ നാളെ മുതൽ 12 വരെ വൈക്കം വഴി ആലപ്പുഴ ഭാഗത്തേക്കും തിരിച്ചും പോകേണ്ട ടിപ്പർ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ കല്ലറ -ഇടയാഴം വഴി ആലപ്പുഴ ഭാഗത്തേക്കു പോകണം.

10/12/2025

പത്താം ദിവസം..

വൈക്കം മുനിസിപ്പാലിറ്റി പത്താം വാർഡൽ അണിമംഗലത്ത് റോഡിൽ റോഡിൽ പട്ടികൾക്ക് പേ വിഷബാധ എന്ന് സംശയം........പേവിഷബാധ സംശയിക്കു...
07/08/2025

വൈക്കം മുനിസിപ്പാലിറ്റി പത്താം വാർഡൽ അണിമംഗലത്ത് റോഡിൽ റോഡിൽ പട്ടികൾക്ക് പേ വിഷബാധ എന്ന് സംശയം........

പേവിഷബാധ സംശയിക്കുന്ന പട്ടി മറ്റു പട്ടികളെ കടിക്കുകയും പ്രദേശത്ത് ഭീതി പടർക്കുകയും ചെയ്തു.പരിസരവാസികൾക്ക് പുറത്തിറങ്ങാൻ വയ്യാത്ത സാഹചര്യം ആണ് .

പേവിഷബാധ എന്ന് സംശയിക്കുന്ന പട്ടി പ്രസവിച്ച് മൂന്നു കുട്ടികൾ ഉണ്ട്.

പരിസരവാസികളുടെ നിരീക്ഷണത്തിൽ ആയിരുന്ന ഈ പട്ടി 6 -8-2025 വൈകുന്നേരം ചത്തു.

വാർഡ് കൗൺസിലറും മുനിസിപ്പൽ പ്രതപക്ഷ നേതാവുമായ ശ്രീ ഹരിദാസൻ നായരുടെ ഇടപെടിലിനെ തുറന്ന് മുൻസിപ്പാലിറ്റിയിൽ നിന്ന് സ്റ്റാഫുകൾ എത്തി ചത്ത പട്ടിയെ പോസ്റ്റുമോട്ടത്തിന് തിരുവല്ലയ്ക്ക് കൊണ്ടുപോയി.അവിടെയാണ് പേവിഷബാധയെ സംബന്ധിച്ചുള്ള മറ്റ് പരിശോധനകൾ നടത്തുന്നത്.

കടികൊണ്ട മറ്റു പട്ടികൾ അവിടെ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്.

വൈക്കം മുനിസിപ്പാലിലെ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

ഉടൻതന്നെ മുൻസിപ്പാലിറ്റി മേൽ നടപടികൾ സ്വീകരിച്ച് സർക്കാർ സംവിധാനങ്ങൾ ഏകോപിപ്പിക്കണം.

ഈ വിഷയത്തിൽ നഗരസഭയുടെ അനാസ്ഥ വെടിയുക..

Address

Vaiokm
Vaikom
686141

Alerts

Be the first to know and let us send you an email when Vaikom The Heaven posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share