നമ്മുടെ പന്തളം

നമ്മുടെ പന്തളം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നമ്മുടെ പന്തളം, Annapoorna Jewellers, MC Road, Pandalam.

പന്തളത്തെയും, കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ നിന്നുള്ള വാർത്തകൾ, വിശേഷങ്ങൾ, തമാശകൾ ഒക്കെ നിറഞ്ഞ ഒരു പേജ്. നിങ്ങൾക്കും ഒരു വാർത്ത/ഫോട്ടോ share ചെയ്യാൻ ഉണ്ടെങ്കിൽ msg ചെയ്യാം 👍

പത്തനംതിട്ട, പന്തളം,  മുടിയൂർക്കോണം വൃന്ദാവൻ വീട്ടിൽ ശ്യാംകുമാർ (36) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 ന് ...
03/02/2026

പത്തനംതിട്ട, പന്തളം, മുടിയൂർക്കോണം വൃന്ദാവൻ വീട്ടിൽ ശ്യാംകുമാർ (36) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 24 ന് നീലീശ്വരം സ്വദേശിനിയും ഭർത്താവും കൂടി നീലീശ്വരം ജംഗ്ഷനിൽ നടത്തുന്ന പച്ചക്കറി കടയിൽ കയറി ബാഗിനകത്ത് സൂക്ഷിച്ചിരുന്ന 24000 രൂപ ഇയാൾ മോഷ്ടിച്ചത്.
, മാവേലിക്കര, കരീലകുളങ്ങര എന്നീ പോലീസ് സ്റ്റേഷനുകളിൽ വേറെയും മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ അനിൽ കുമാർ റ്റി മേപ്പിള്ളി,
എസ് ഐ എം.എസ്.ശ്യാം, എ എസ് ഐ ഷൈജു അഗസ്റ്റിൻ, സിപിഒ മാരായ നിഖിൽ, ധനേഷ് എന്നിവർ ഉണ്ടായിരുന്നു.

കൂടുതൽ വാർത്തകൾക്ക്.
Like & ഫോളോ



കേരളം കടക്കെണിയിലോ? പത്ത് വർഷം കൊണ്ട് കടം മൂന്നിരട്ടി!​കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന കണക...
29/01/2026

കേരളം കടക്കെണിയിലോ? പത്ത് വർഷം കൊണ്ട് കടം മൂന്നിരട്ടി!
​കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് ഏറ്റവും പുതിയ ബജറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സംസ്ഥാനത്തിന്റെ പൊതുകടത്തിലുണ്ടായ വർദ്ധനവ് ഞെട്ടിക്കുന്നതാണ്.
​📊 കടത്തിന്റെ വളർച്ച താഴെ കൊടുക്കുന്നു
സാമ്പത്തിക വർഷം പൊതുകടം (കോടി രൂപയിൽ) സാഹചര്യം
2016 ₹1,57,370 എൽ.ഡി.എഫ് സർക്കാർ അധികാരമേൽക്കുമ്പോൾ
2024-25 ₹3,10,015 കഴിഞ്ഞ സാമ്പത്തിക വർഷം
2025-26 ₹4,88,910
മൂന്നിരട്ടി വർദ്ധനവ് 2016-ൽ 1.57 ലക്ഷം കോടിയായിരുന്ന കടം പത്ത് വർഷം പിന്നിടുമ്പോൾ ഏകദേശം 4.88 ലക്ഷം കോടി രൂപയായി ഉയർന്നു.
​കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം കടബാധ്യതയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
​ഈ രീതിയിലുള്ള കടമെടുപ്പ് വരും തലമുറയുടെ സാമ്പത്തിക ഭദ്രതയെ എങ്ങനെ ബാധിക്കുമെന്നത് ഗൗരവകരമായ ചർച്ചയാകേണ്ടതുണ്ട്.
​വികസനത്തിന് കടമെടുപ്പ് അത്യാവശ്യമാണെങ്കിലും, വരുമാനത്തിനനുസരിച്ചുള്ള ചെലവ് ഉറപ്പാക്കിയില്ലെങ്കിൽ സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പന്തളം,കുളനട ഞെട്ടൂർ മുട്ടത്ത് ശ്രീ ദുർഗ്ഗാദേവി ഭദ്രകാളി ഖളൂരിക ദേവീക്ഷേത്രത്തിലെ കാർത്തിക തിരുവുത്സവത്തോടനുബന്ധിച്ച് ക്...
29/01/2026

പന്തളം,കുളനട ഞെട്ടൂർ മുട്ടത്ത് ശ്രീ ദുർഗ്ഗാദേവി ഭദ്രകാളി ഖളൂരിക ദേവീക്ഷേത്രത്തിലെ കാർത്തിക തിരുവുത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടന്ന പൊങ്കാല..

 #പന്തളം_ബൈ_പാസ്സ്_റോഡ്_നിർമ്മാണം  #ഉടെൻ_ആരംഭിക്കും. എം.സി റോഡ് കിഫ്‌ബി വഴി  നാലുവരിയായി പുനർനിർമ്മിക്കുന്നതിന് സംസ്ഥാന ...
29/01/2026

#പന്തളം_ബൈ_പാസ്സ്_റോഡ്_നിർമ്മാണം #ഉടെൻ_ആരംഭിക്കും.

എം.സി റോഡ് കിഫ്‌ബി വഴി നാലുവരിയായി പുനർനിർമ്മിക്കുന്നതിന് സംസ്ഥാന ബജറ്റിൽ 5217 കോടി രൂപ വകയിരുത്തി.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വിവിധയിടങ്ങളിൽ ബൈപ്പാസുകളും ജംഗ്ഷനുകളും നിർമ്മിക്കും.

ആദ്യഘട്ടമായി കൊട്ടാരക്കര ബൈപ്പാസിന് 110.36 കോടി രൂപ അനുവദിച്ചു.

കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ ബൈപ്പാസുകളുടെ നിർമ്മാണവും ഉടൻ ആരംഭിക്കും. എന്നും ബഡ്‌ജറ്റ്റിൽ പറയുന്നു.

ബഡ്ജറ്റ് പ്രതീക്ഷയിൽ പന്തളം
29/01/2026

ബഡ്ജറ്റ് പ്രതീക്ഷയിൽ പന്തളം

ബസ്സിൽ വെച്ച് ലൈം.ഗികാതിക്രമം നടന്നിട്ടില്ല, ദീപക് നിരപരാധി, മൊത്തം ഏഴ് വീഡിയോകൾ, ഷിംജിതയുടേത് വ്യാജ ആരോപണം - റിമാൻഡ് റി...
29/01/2026

ബസ്സിൽ വെച്ച് ലൈം.ഗികാതിക്രമം നടന്നിട്ടില്ല, ദീപക് നിരപരാധി, മൊത്തം ഏഴ് വീഡിയോകൾ, ഷിംജിതയുടേത് വ്യാജ ആരോപണം - റിമാൻഡ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്...!!!
ബസ്സിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വഴിത്തിരിവ്. മരിച്ച ദീപക് നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന പോലീസ് റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു....
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ:
• ദീപക് നിരപരാധി: ബസ്സിൽ വെച്ച് ദീപക് യാതൊരു വിധത്തിലുള്ള ലൈംഗികാതിക്രമമോ ശല്യമോ നടത്തിയിട്ടില്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ബസ്സിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് യാത്രക്കാരുടെയും ജീവനക്കാരുടെയും മൊഴികളും പരിശോധിച്ച ശേഷമാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്. ദീപക് ബസ്സിൽ സ്വാഭാവികമായി നിൽക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
• വ്യാജ ആരോപണം: ഷിംജിത എന്ന യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ ഉന്നയിച്ച ആരോപണം പൂർണ്ണമായും വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. ദീപക്കിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ വീഡിയോ പ്രചരിപ്പിച്ചത്.
• ആത്മഹത്യയിലേക്ക് നയിച്ചത്: വ്യാജമായ ആരോപണവും അതിനെ തുടർന്ന് സോഷ്യൽ മീഡിയയിലുണ്ടായ വ്യാപകമായ പ്രചരണവും ദീപക്കിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി. ഈ അപമാനം താങ്ങാനാവാതെയാണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വ്യാജ ആരോപണം ഉന്നയിച്ച് യുവാവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കുറ്റത്തിന് ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. റിമാൻഡ് റിപ്പോർട്ട് കൂടി പുറത്ത് വന്നതോടെ ഷിംജിതയുടെ കാര്യത്തിൽ ഏകദേശമൊരു തീരുമാനമായിരിക്കുകയാണ്.

ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു.
28/01/2026

ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു.

ആറ് മാസം കാത്തിരിക്കൂ, സ്വർണ വില 1.80 ലക്ഷത്തിലെത്തുമെന്ന് വിദഗ്ധർ....
28/01/2026

ആറ് മാസം കാത്തിരിക്കൂ, സ്വർണ വില 1.80 ലക്ഷത്തിലെത്തുമെന്ന് വിദഗ്ധർ....

ഇവനാണ് അർജുൻ..!ഇന്ത്യൻ ആർമിയുടെ വായുവിലെ പോരാളി 🦅നിരീക്ഷണവും നിർവീര്യമാക്കലുമാണ് ഇവന്റെ മെയിൻ മിഷൻ..!🔹 ശത്രുക്കളുടെ നീക്...
28/01/2026

ഇവനാണ് അർജുൻ..!
ഇന്ത്യൻ ആർമിയുടെ വായുവിലെ പോരാളി 🦅
നിരീക്ഷണവും നിർവീര്യമാക്കലുമാണ് ഇവന്റെ മെയിൻ മിഷൻ..!
🔹 ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കും
🔹 ശത്രു ഡ്രോണുകളെ ആകാശത്തുതന്നെ തകർക്കും
ഇനി മനസ്സിലായില്ലേ…
ആള് നിസ്സാരക്കാരൻ അല്ലെന്ന്..! 😎
അതിർത്തി കടന്ന് ശത്രുവിനെ നിരീക്ഷിക്കാനും
അവരുടെ ഡ്രോൺ ആക്രമണങ്ങൾ നിർവീര്യമാക്കാനും
പരിശീലനം നേടിയ അർജുൻ എന്ന പരുന്ത് 🦅
റിപ്പബ്ലിക് പരേഡിന്റെ മുഖ്യ ആകർഷണം
ഇവനായിരുന്നു…! 🇮🇳
ഒരു ബിഗ് സല്യൂട്ട് കൊടുക്കാം ❤️
രാജ്യത്തിനൊപ്പം പ്രകൃതിയും കൈകോർത്ത നിമിഷങ്ങൾ 🇮🇳🌿

നമ്മുടെ കളക്ടർ ബ്രോ പൂർണ ആരോഗ്യവനായി തിരിച്ചെത്തി. ദൈവത്തിന് നന്ദി 🩷🙌🏻
28/01/2026

നമ്മുടെ കളക്ടർ ബ്രോ പൂർണ ആരോഗ്യവനായി തിരിച്ചെത്തി. ദൈവത്തിന് നന്ദി 🩷🙌🏻

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹന യാത്ര:  2,55,97,600 രൂപ പിഴ ഈടാക്കിഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് സംസ്...
28/01/2026

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹന യാത്ര: 2,55,97,600 രൂപ പിഴ ഈടാക്കി

ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 50,969 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,55,97,600 രൂപ പിഴ ഈടാക്കുകയും ചെയ്തു.

1,19,414 ഇരുചക്ര വാഹനങ്ങളാണ് " ഹെൽമെറ്റ് ഓൺ- സേഫ് റൈഡ് " എന്ന ഒരാഴ്ച നീണ്ട സ്പെഷ്യൽ ഡ്രൈവിൽ പരിശോധിച്ചത്.

ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഇതിലൂടെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് കേരള പോലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗം സംസ്ഥാന വ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്.

സമീപകാലത്ത് ഇരുചക്ര വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. 2026 ജനുവരി മാസം 11, 12 തീയതികളില്‍ മാത്രം 11 പേര്‍ക്കാണ് ഇത്തരത്തില്‍ ജീവന്‍ നഷ്ടമായത്.

സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് ഐ.ജിയുടെ നിര്‍ദേശപ്രകാരം ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്.പി മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്.

ഇത്തരം പരിശോധനകള്‍ തുടര്‍ന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഐ.ജി അറിയിച്ചു.

പൊതുജനങ്ങള്‍ ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 974700 1099 എന്ന "ശുഭയാത്ര" വാട്ട്സ്ആപ്പ് നമ്പറില്‍ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തെ അറിയിക്കാവുന്നതാണ്.

തിരുവാങ്കുളത്ത് സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം പാറമടയിൽ; കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്തെന്ന കുറി...
28/01/2026

തിരുവാങ്കുളത്ത് സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം പാറമടയിൽ; കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്തെന്ന കുറിപ്പ് ബാഗിൽ

Address

Annapoorna Jewellers, MC Road
Pandalam
689503

Opening Hours

Monday 9am - 5am
Tuesday 9am - 5am
Wednesday 9am - 5am
Thursday 9am - 5am
Friday 9am - 5am
Saturday 9am - 5am
Sunday 9am - 5am

Website

Alerts

Be the first to know and let us send you an email when നമ്മുടെ പന്തളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share