Raja Gold,Alleppey.PH 9388333888

Raja Gold,Alleppey.PH 9388333888 Raja gold , since 1959

10/05/2025
              മുഖംപിതൃത്വത്തിൽ  നിന്നു കടമെടുക്കുന്ന മുഖം വളരുമ്പോൾ  വിസ്മൃതിയുടെ മൂടുപടമണിഞ്ഞു മറ്റുള്ളവരുടെ നിർദ്ദേശങ്...
04/05/2025



മുഖം
പിതൃത്വത്തിൽ നിന്നു കടമെടുക്കുന്ന മുഖം വളരുമ്പോൾ വിസ്മൃതിയുടെ മൂടുപടമണിഞ്ഞു മറ്റുള്ളവരുടെ നിർദ്ദേശങ്ങളിലും ആരാധന തോന്നുന്ന വ്യക്തികളുടെ അനുകരണങ്ങളിലും നമുക്ക് തന്നെ അപരിചിതത്വം തോന്നുന്ന വിധത്തിൽ രൂപാന്തരം പ്രാപിക്കുകയാണ് ചെയ്യുന്നത് കാലപ്രവാഹത്തിൽ ചിലരുടെ രൂപത്തിൽ ദേവനും ചിലർ അസുരനുമായിമാറുന്നുവെന്ന് മാത്രം
എന്റെ തലമുടികൾക്ക് താഴെ കറുപ്പിലും വെളുപ്പിലും കലർന്ന രൂപത്തിൽ ഉയർന്ന നാസികയും തടിച്ച ചുണ്ടുകളും കുഴിഞ്ഞ കണ്ണുകളുമായുള്ള രൂപം മുഖമാകുന്നുവെന്ന് മാത്രം. ഭൂഖണ്ഡങ്ങൾ തമ്മിലുള്ള വിത്യാസം പോലെ ചിലർക്ക് രൂപവും നിറവും മാറുന്നുവെന്ന് മാത്രം.
സൗന്ദര്യം കൂടുതൽ ഉള്ളവർ അതു നഷ്ട്ടപ്പെടുമ്പോളുണ്ടാകുന്ന ഭയത്തിലും വൈരൂപ്യമുള്ളവർ മറ്റുള്ളവരുടെ മുന്നിൽ കടന്നു വരാനുള്ള അപകർഷതാ ബോധത്തിനുമിടയിലാണ് ജീവിതം. ഇതിനിടയിൽ ചിലർ സ്നേഹം കിട്ടാതെ വഴി തെറ്റി അലയുമ്പോൾ മറ്റുള്ളവരെ തന്റെ മുഖത്തേക്ക് കൂടുതൽ അടുപ്പിക്കാൻ കോമാളി വേഷം കെട്ടുന്നുവെന്ന് മാത്രം അതു കരിന്തിരിയുടെ നിർജലിനീകരണം പോലെ സ്വന്തം മുഖം വെറുപ്പിന്റെ അവസ്ഥയിൽ ഊതി കെടുത്തുക മാത്രമാണ് ചെയ്യുന്നത്
മുഖം നഷ്ട്ടപെട്ട രൂപങ്ങൾ തലമുടിയുടെ വെളുത്ത തിളക്കത്തിൽ ജീവിതം ഉപയോഗ ശൂന്യമാകുമ്പോൾ ശരീരത്തിലെ അവയവങ്ങൾക്കും സ്വാതന്ത്ര്യം നഷ്ട്ടപെട്ടു പോകുന്നു. തലച്ചോറിൽ തൂങ്ങി കിടക്കുന്ന ചിന്തകളിൽ തൊലിയുടെ ചുളുവുകൾക്കിടയിൽ മുഖമമർത്തി വരൾച്ചയുടെ ഗതിയിലേക്ക് മുഖം വഴിമാറുന്നു.
പ്രാണൻന്റെ വിടപറയലിൽ മുഖം ശ്വാസത്തിന്റെ വിസർജ്യം പുറന്തള്ളാതെ വരുമ്പോൾ നിശ്ചലമാകുന്ന ശരീരം പ്രിയമുള്ളവർക്കു വേണ്ടാത്തവനായി തീരുന്നു.
മരണത്തിന്റെ മണിയടിയിൽ കിടക്കുമ്പോൾ മറ്റാരും പുണരുവാൻ ഇല്ലങ്കിലും ഭ്രാന്തൻ ഈച്ചകൾ എന്റെ മുഖത്തു അന്ത്യ ചുംബനം നൽകുമ്പോളുണ്ടാകുന്ന മൃദുല ഭാവത്തിന്റെ സ്വർഗീയ ലഹരിയിൽ എന്നിലെ ഭ്രാന്തും ആ മുഖത്തോട് വിട ചൊല്ലുകയാണ്.
ആകാശത്തിലെ മറ്റൊരു ധ്രുവ നക്ഷത്രമായി കണ്ണ് ചിമ്മി ഭൂമിയിലെ മനുഷ്യരെ വഴി തെറ്റിക്കുവാൻ മുകളിൽ ഞാൻ എന്നും കൂടെയുണ്ടാവും
സസ്നേഹം ലാലാജി രാജാ

                രാവണന്റെ ദുഃഖംഅദ്ധ്യായം 13രാവണ ചിന്തകൾഅശോകവനിയിലെ കൊട്ടാരത്തിൽ ഏകാകിയായി ജനാലക്കരുകിൽ അമർഷത്തോടെ ലങ്കയുട...
02/05/2025


രാവണന്റെ ദുഃഖം
അദ്ധ്യായം 13
രാവണ ചിന്തകൾ

അശോകവനിയിലെ കൊട്ടാരത്തിൽ ഏകാകിയായി ജനാലക്കരുകിൽ അമർഷത്തോടെ ലങ്കയുടെ തീ അണയുന്നതും നോക്കി നിന്ന രാവണൻ
ഹനുമാൻ ലങ്കയിൽ വരുത്തിയ ആഘാതം മനസ്സിനെ ആസ്വസ്ഥനാക്കി. വിജയങ്ങളുടെ നീണ്ട ആഘോഷ തിമിർപ്പിൽ പരാജയം അതും ഒരു വാനരന്റെ മുന്നിൽ അതെൻ്റെ തന്നെ ആത്മബലം നഷ്ടപ്പെടുത്തുന്നു എന്നൊരു തോന്നൽ.മറ്റുള്ളവർക്ക്‌ വേണമെങ്കിൽ ഞാനൊരു പരാജിതനായി തോന്നുന്നതിൽ തെറ്റില്ല എന്നാൽ എൻ്റെ മനസ്സാക്ഷിക്കു മുന്നിൽ എനിക്ക് ഒരിക്കലും പരാജയം സംഭവിക്കരുത്.വിജയങ്ങൾ മാത്രമായിരിക്കണം കഷ്ട്ടപെട്ടു ഞാൻ നേടിയ അറിവ് അറിവില്ലായ്മയിൽ നിന്നു ഞാൻ നടത്തിയ നഗര പരിഷ്കാരങ്ങൾ എന്തിനു ഈ അശോകവനി കൊട്ടാരത്തിന്റെ ശില്പ ചാതുര്യം പോലും എൻ്റെ ശാസ്ത്ര ബോധവും സൗന്ദര്യ ബോധവും ഒത്തു ചേർന്നു സൃഷ്ടിച്ചതല്ലേ അതെല്ലാം ഒരു നിമിഷം കൊണ്ടെല്ലേ വലിഞ്ഞു കയറി വന്ന ഒരു വാനരൻ അഗ്നിക്കിരയാക്കിയത്

നാണമില്ലാത്തവന്റെ അവസ്ഥയിൽ എത്തിച്ചേർന്നതിന്റെ കാരണം എൻ്റെ സൗന്ദര്യാസ്വാധനം തന്നെ ആയിരിക്കുമോ എന്നൊരു ചിന്ത. സീതയെ അപഹാരിച്ചു ഇവിടെ കൊണ്ടു വന്നു മാസങ്ങൾ താമസിപ്പിച്ചു അവൾ എന്റെയാണെന്ന് ലോകത്തിനു മുന്നിൽ വിളംബരപ്പെടുത്തുകയും ചുവരെഴുത്തു നടത്തുകയും ചെയ്തിട്ട് ഇപ്പോൾ എൻ്റെയാരുമല്ല എന്ന് പറയുമ്പോൾ ഉണ്ടാകുന്ന മാനസികാവസ്ഥ മറ്റാർക്കും പറഞ്ഞാൽ മനസ്സിലാകില്ല. മറ്റുള്ളവരുടെ മുന്നിൽ പോലും മുഖം കാണിക്കാൻ പറ്റാത്ത അവസ്ഥയിൽ ഇപ്പോൾ ചെന്നെത്തിച്ചേർന്നിരിക്കുന്നു ...സീതയുടെ രൂപം കനവുകളായി മനസ്സിൽ ഇടം നേടുമ്പോൾ ബന്ധുജനങ്ങളെല്ലാം കൂടി എനിക്ക് പരാജയങ്ങളുടെ മുൾ കിരീടം സമ്മാനിക്കുന്നതു എൻ്റെ മനസ്സിന്റെ ചിന്തകളാണോ?

സഹോദരൻ വിഭീഷണൻന്റെ ഒരു നിമിഷത്തെ ഇടപെടലിന്റെ ചിന്തയുടെ വ്യതിയാനമാണ് ഹനുമാൻ രക്ഷപെട്ടു പോകുവാൻ കാരണം. ആദ്യമേ കൊന്നുകളയുവാൻ ഉത്തരവിട്ടപ്പോൾ വിചാരണ ദൂതൻ എന്നെല്ലാം പറഞ്ഞു വഴി തെറ്റിച്ചു

വിഭീഷണന്റെ . തീരുമാനങ്ങൾ ശരിയും തെറ്റുമാകാം അത് സ്വന്തമായി എടുക്കുവാൻ കഴിയാത്തതാണ് പരാജയത്തിനു കാരണമെന്നു രാവണൻ തിരിച്ചറിഞ്ഞു. സീതയുടെ മുഖം മനസ്സിൽ ദീപം പോലെ തെളിഞ്ഞു വരുമ്പോൾ ഉചിതമായ തീരുമാങ്ങൾ എടുക്കുന്നതിൽ എനിക്ക് തന്നെ പാക പിഴകൾ സംഭവിക്കുന്നു

പലരിൽ നിന്നും പല അഭിപ്രായങ്ങളും വരും വിജയം നേടേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് പരാജയപ്പെട്ടാൽ ഉപദേശം തരുന്നവരെല്ലാം മുന്നിൽ പ്രവർത്തിക്കുന്നവരുടെ തലയിൽ പരാജയത്തിന്റെ കണക്കുകൾ നിരത്തി അവഹേളിക്കുക മാത്രമേ ചെയ്യൂ . അത് കൊണ്ട് വിജയം ആണേലും പരാജയം ആണേലും സ്വന്തം തീരുമാനമായിരിക്കണം ഏറ്റവും ഉചിതം

വെറുതെ ജീവിച്ചു മരിച്ചിട്ട് എന്ത് കാര്യം ആഘോഷിക്കപ്പെടേണ്ട നമ്മുടെ ജീവിതം ആഘോഷിച്ചു തീർക്കേണ്ട നമ്മുടെ മരണം. വിത്യസ്ത ചി...
26/04/2025

വെറുതെ ജീവിച്ചു മരിച്ചിട്ട് എന്ത് കാര്യം ആഘോഷിക്കപ്പെടേണ്ട നമ്മുടെ ജീവിതം ആഘോഷിച്ചു തീർക്കേണ്ട നമ്മുടെ മരണം. വിത്യസ്ത ചിന്തകളിൽ വിത്യസ്ത സ്വപ്നങ്ങളിൽ ഏതു വികാരങ്ങളാണോ നിങ്ങൾ ആഗ്രഹിക്കുന്നത് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിച്ചു ഈ ദുഷിച്ചു നാറിയ വ്യവസ്ഥിതിയെ നിങ്ങളുടെ മനസ്സിൽ നിന്നു കുടിച്ചു വറ്റിച്ചും നിങ്ങളുടെ മനസ്സിൽ കിടക്കുന്ന മാലിന്യങ്ങളെ കൂടുതൽ മലിനമാക്കി മാലിന്യ മുക്ത മറ്റൊരു ലാലാജിയാക്കുവാൻ എനിക്ക് കഴിയുമോയെന്നുള്ള വെറുമൊരു പാഴ് ശ്രമം
സുഗന്ധത്തിന്റെ ദുർഗന്ധത്തിന്റെ ഉന്മാദത്തിന്റെ അട്ടഹാസത്തിന്റെ പുഞ്ചിരിയുടെ രോദനത്തിന്റെ പൊട്ടിച്ചിരിയുടെ അലകൾ മറ്റേതു സ്വർഗത്തേക്കാൾ കൂടുതൽ എന്റെ നരക കാഴ്ചകൾ നിങ്ങൾക്ക് സമ്മാനിക്കുമെന്നത് എന്റെ ഉറപ്പ് 😍
Welcome my The Hell's page. You knock (request)my page and enter the Hell's world's. Think differents Do differents and Dream differents and enjoyed ur life in the Hell's 😍

                  രാവണന്റെ ദുഃഖം അദ്ധ്യായം 11ലങ്കാ മർദ്ദനം അശോകവനിയിലെ വൃക്ഷ ശിഖരത്തിൽ നിന്നെണീറ്റ് അതിരാവിലെ പോയത്  മനോ...
18/04/2025


രാവണന്റെ ദുഃഖം
അദ്ധ്യായം 11
ലങ്കാ മർദ്ദനം

അശോകവനിയിലെ വൃക്ഷ ശിഖരത്തിൽ നിന്നെണീറ്റ് അതിരാവിലെ പോയത് മനോഹരമായ പൂങ്കവനത്തിലേക്കാണ്. അവിടെയെത്തിയ ഹനുമാൻ അവിടെ കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർത്തു. കുളങ്ങൾ കലക്കി മറിച്ചു. ഫലവൃക്ഷങ്ങളും പൂക്കൾ നിറഞ്ഞ ചെടികളും ഉദ്യാനത്തിന് അഴകേകിയ ചെറിയ കുന്നുകൾ ചവിട്ടിനിരത്തിയും ചവിട്ടിമെതിച്ചും ആകെ അലങ്കോലപെടുത്തി പക്ഷികളെല്ലാം ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി കരഞ്ഞു. അശോകവനമാകെ താറുമാറായി.

മറ്റുള്ളവർ നമ്മളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെങ്കിൽ അവിടെം അലങ്കോലപ്പെടുത്തുകയാണ് രാജ്യതന്ത്രം. നമ്മുടെ പ്രകോപനത്തിൽ നമ്മളെ ഉന്മൂലനം ചെയ്യണമെന്നുള്ള ചിന്തകൾ ശരിയായിട്ടുള്ള തീരുമാനമെടുക്കുന്നതിൽ നിന്നു വ്യതിചലിക്കും. സാവധാനത്തിൽ സമാധാനമായി എടുക്കുന്ന വിവേകപൂർവമായ ചിന്തകളായിരിക്കില്ല ക്ഷിപ്ര കോപത്തിൽ എടുക്കുന്ന ചിന്തകൾ അത് എടുക്കുന്നവർക്ക് തന്നെ തിരിച്ചടി നേടി കൊടുക്കുമെന്ന സാമാന്യ തത്വം.

ഹനുമാന്റെ പരാക്രമത്തിൽ പരിഭ്രാന്തനായി രാക്ഷസഭടന്മാർ ഈ വിവരം രാവണന്റെ ചെവിയിലെത്തിച്ചു

ഇന്നലത്തെ സ്വപ്നം ശരിയായിരുന്നുവെന്ന് രാവണന്റെ മനസ്സിൽ ആശങ്കകളായി തെളിഞ്ഞു വന്നെങ്കിലും. സമനില വീണ്ടെടുത്തു രാവണന്റെ മന്ത്രി ആയിരുന്ന പ്രഹസ്തന്റെ പുത്രൻ ജംബുമാലിയുടെ നേതൃത്വത്തിലുള്ള ശക്തരായ രാക്ഷസ സൈന്യത്തെ ഹനുമാനെ വധിക്കുവാൻ വേണ്ടി പറഞ്ഞയച്ചു.

നിമിഷർദ്ധം കൊണ്ടു ഹനുമാൻ അവരെയെല്ലാം കാലപുരിയിലേക്കയച്ചു.
രാമനിലുള്ള വിശ്വാസം കാരണം രാമന് അസാധ്യമായ ഒന്നുമില്ലാത്തപോലെ രാമനെപോലെ എനിക്കും അസാധ്യമായ ഒന്നുമില്ലന്നുള്ള ഏകീകിതഭാവത്തിന്റെ ഉന്മാദലഹരിയിൽ എത്തിച്ചേർന്നിരുന്നു ഹനുമാൻ രാമഭക്തിയിൽ ഹനുമാന്റെ പരാക്രമങ്ങൾ കൂടുതൽ വർധിച്ചു
ഇതറിഞ്ഞു രാവണന്റെ പുത്രനായ അക്ഷയ കുമാരൻ ഹനുമാനുമായി നേരിട്ട് യുദ്ധം ചെയ്യാനിറങ്ങി ശക്തമായ യുദ്ധത്തിൽ രക്ഷസഭടന്മാർ ശൂലവും കുന്തവും വാളും ഉപയോഗിച്ച് ഹനുമാനെ നേരിട്ടെങ്കിലും അവിടെ കിടന്ന് ഉരുളൻ കല്ലുകളും വലിയ പാറക്കല്ലുകളും കൊണ്ടു ഹനുമാൻ തിരിച്ചടിച്ചു. അപ്രതീക്ഷിതമായി വലതുകൈ കൊണ്ട് അക്ഷയ കുമാരന്റെ മുഖത്തു ഹനുമാൻ ആഞ്ഞടിച്ചപ്പോൾ അക്ഷയ കുമാരൻ അവിടെകിടന്നു തൽക്ഷണം മരിച്ചു.

ഇതറിഞ്ഞു കോപകുലനായ രാവണൻ ഹനുമാനുമായി നേരിട്ട് യുദ്ധം ചെയ്യുവാൻ ഇറങ്ങിതിരിച്ചപ്പോൾ രാവണന്റെ മകൻ ഇന്ദ്രജിത് പിതാവിനെ എതിർത്തു ഹനുമാനുമായി ഞാൻ യുദ്ധം ചെയ്യാൻ തയ്യാറാണന്നു പറഞ്ഞു രാവണന്റെ കാലിൽവീണു നമസ്കരിച്ചു അനുഗ്രഹം തരുവാൻ അപേക്ഷിച്ചു

അത് കേട്ടു രാവണൻ പഞ്ചസേനാധിപന്മാരായ ധുമ്രാക്ഷൻ. വിരൂപാക്ഷൻ. ദ

Address

Mullakkal
Alappuzha

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 7pm

Telephone

+919388333888

Website

Alerts

Be the first to know and let us send you an email when Raja Gold,Alleppey.PH 9388333888 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Raja Gold,Alleppey.PH 9388333888:

Share